Get Updates
Get notified of breaking news, exclusive insights, and must-see stories!

പുന:സംഘടന വേണ്ടെന്ന് മുരളി

തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിസഭയിലെ ഏതെങ്കിലും മന്ത്രിയെ മാറ്റേണ്ടതുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.

മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും മുരളി ചൂണ്ടിക്കാട്ടി. സപ്തംബര്‍ 20 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

മന്ത്രിസഭാ പുന:സംഘടന വേണമെന്ന് 26 ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ മുഖ്യമന്ത്രിയെ രേഖാമൂലം ആവശ്യപ്പെടാന്‍ തീരുമാനിച്ചിരിക്കെയാണ് മുരളി ഐ ഗ്രൂപ്പ് തീരുമാനത്തിനെതിരെ സംസാരിക്കുന്നത്.

സി പി എം നേതാക്കള്‍ മദ്യമാഫിയയയില്‍ നിന്ന് പണം വാങ്ങിയതിനെ കുറിച്ച് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് മുരളി ആവശ്യപ്പെട്ടു.

സത്യനേശനെതിരെ മാത്രം നടപടി സ്വീകരിച്ച് പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനാണ് സി പി എം ശ്രമിക്കുന്നത്. മദ്യദുരന്തത്തിന് എല്‍ ഡി എഫ് സര്‍ക്കാര്‍ ഉത്തരവാദികളാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

കെ പി സി സി അച്ചടക്ക സമിതി ഒരാഴ്ചയ്ക്കകം നിലവില്‍ വരുമെന്ന് മുരളി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+