Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയോട് നന്ദികേട് കാട്ടി: പിണറായി

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയോട് ആന്റണി സര്‍ക്കാര്‍ നന്ദികേട് കാട്ടിയെന്ന് സിപിഎം സെക്രട്ടറി പിണറായി വിജയന്‍. സപ്തംബര്‍ 20 വെള്ളിയാഴ്ച ലെജിസ്ലേറ്റീവ് സെക്രട്ടറേറിയറ്റ് സ്റാഫ് അസോസിയേഷന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

മറ്റൊരു സംസ്ഥാനത്തില്‍ ഒരു തെറ്റുചെയ്തതുകൊണ്ട് കുറ്റം ചെയ്തയാളെ വേണം എന്ന് ആ സംസ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ അറസ്റ് ചെയ്ത് കൊടുക്കുക മാത്രമാണ് മദനിയുടെ കാര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. ഇടതുമുന്നണി അധികാരത്തില്‍ ഉള്ളതുകൊണ്ടാണ് മദനിയെ ജയിലില്‍ നിന്ന് വിടാത്തത് എന്നായിരുന്നു അന്ന്പിഡിപിയുടെ ആരോപണം. എന്നിട്ടിപ്പോഴെന്തായി? ആന്റണിയുടെ ഭരണകാലത്ത് മദനിയെ ഇങ്ങോട്ടയക്കല്ലേ, അയച്ചാല്‍ ഇവിടെ ക്രമസമാധാനപ്രശ്നമുണ്ടാകും എന്നാണ് ആന്റണി സര്‍ക്കാര്‍ പറയുന്നത്. നന്ദികേടേ നിന്റെ പേരോ ആന്റണി എന്ന് പറയേണ്ട സ്ഥിതിവിശേഷമാണിപ്പോള്‍. - പിണറായി പറഞ്ഞു.

പാര്‍ട്ടിയില്‍ തെറ്റു ചെയ്യുന്നവര്‍ ആരായാലും അവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടും. എന്നാല്‍ ഇങ്ങിനെ പറയാന്‍ ആന്റണിയ്ക്കോ ഉമ്മന്‍ചാണ്ടിയ്ക്കോ കഴിയുമോ? യുഡിഎഫ് സര്‍ക്കാരില്‍ 11 മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സിലും മറ്റുമായി അഴിമതിക്കേസുകളുണ്ട്. - പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+