പ്ലാസ്റിക് ബാഗുകള്‍ നിരോധിക്കണം
തിരുവനന്തപുരം: പ്ലാസ്റിക് ബാഗുകള്‍ നിരോധിക്കണമെന്ന് പ്രകൃതിസ്നേഹികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും യോഗം ആവശ്യപ്പെട്ടു.
വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്വര്‍ (ഡബ്ലിയു. ഡബ്ലിയു. ഡബ്ലിയു.) ആണ് യോഗം സംഘടിപ്പിച്ചത്. പ്ലാസ്റിക് ബാഗുകളും കപ്പുകളും കുപ്പികളും ഉപയോഗിച്ച് കളയുന്നത് കൂടിവരികയാണ്. ഇത് നഗരങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്ന സംവിധാനത്തെ ബാധിച്ചിട്ടുണ്ട്.
20 മൈക്രോ ഗ്രാമിന് താഴെ കനമുള്ള പ്ലാസ്റിക് ബാഗ് കേന്ദ്രം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിരോധനം പ്ലാസ്റിക് മാലിന്യം പെരുകുന്നത് തടയാന്‍ മതിയാവില്ല.
ഒരാള്‍ക്ക് ആറ് കിലോഗ്രാം മാലിന്യം എന്ന കണക്കിനാണ് ഓരോ ദിവസവും തിരുവനന്തപുരം നഗരത്തില്‍ മാലിന്യമുണ്ടാവുന്നത്. ഇതില്‍ 1.8 കിലോഗ്രാമും പ്ലാസ്റിക്കാണ്. ഓരോ ദിവസവും പ്ലാസ്റിക് മാലിന്യം കൂടിവരുന്നതിനാല്‍ ഇത് നശിപ്പിക്കാന്‍ സിറ്റി കോര്‍പ്പറേഷന്‍ അധികൃതര്‍ക്കാവുന്നില്ല.
എ. വി. താമരാക്ഷന്റെ നേതൃത്വത്തിലുള്ള 1995ലെ നിയമസഭാ പരിസ്ഥിതി സമിതി പ്ലാസ്റിക് ബാഗുകള്‍ നിരോധിക്കുന്നതിന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
പരിസ്ഥിതിയെ അപകടത്തിലാക്കുന്ന പ്ലാസ്റിക് സാധനങ്ങള്‍ നിരോധിക്കുന്നതിന്റെ ആദ്യപടിയായി പ്ലാസ്റിക് രഹിത പ്രദേശങ്ങള്‍ക്ക് തുടക്കമിടണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്ലാസ്റിക് ഉപയോഗത്തിനെതിരെ പ്രചാരണം നടത്താനും തീരുമാനമായി.












Click it and Unblock the Notifications