മുല്ലശേരി രാജഗോപാല്‍ അന്തരിച്ചു
കോഴിക്കോട്: ദേവാസുരം, രാവണപ്രഭു എന്നീ സിനിമകളിലെ മുല്ലശേരി നീലകണ്ഠന്‍ എന്ന കേന്ദ്രകഥാപാത്രത്തിന്റെ മാതൃകയായ മുല്ലശേരി രാജഗോപാല്‍ (68) അന്തരിച്ചു.
സപ്തംബര്‍ 19 വ്യാഴാഴ്ച രാവിലെ 10 മണിയോടെ മുല്ലശേരി വീട്ടിലായിരുന്നു അന്ത്യം. ശരീരം തളര്‍ന്ന് എഴുന്നേല്‍ക്കാനാവാതെ 21 വര്‍ഷമായി കിടപ്പിലായിരുന്നു.
ഭാര്യ ലക്ഷ്മി. മകള്‍ നാരായണി. മരുമകന്‍ അനൂപ് അക്ബര്‍.
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദേവാസുരത്തിലും രാവണപ്രഭുവിലും മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ തിരക്കഥാകൃത്ത് രഞ്ജിത്ത് രൂപപ്പെടുത്തിയത് രാജഗോപാലിനെ മനസില്‍ കണ്ടായിരുന്നു. രാജഗോപാലിന്റെ അടുത്ത സുഹൃത്താണ് രഞ്ജിത്ത്.
ഐ. വി. ശശി സംവിധാനം ചേയ്തു ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു രഞ്ജിത്ത് തന്നെയാണ് സംവിധാനം ചെയ്തത്.
സംഗീതമേഖലയില്‍ പെട്ടവരുമായും സിനിമക്കാരുമായും അടുത്ത ബന്ധമായിരുന്നു രാജഗോപാലിനുണ്ടായിരുന്നത്. ഗായകന്‍ കൂടിയായ രാജഗോപാല്‍ പല വേദികളിലും പാടിയിട്ടുണ്ട്.












Click it and Unblock the Notifications