ശിവസേന ഗണേശോത്സവം ആഘോഷിക്കുന്നു
തിരുവനന്തപുരം: മഹാരാഷ്ട്രയിലെ ഗണേശോത്സവം കേരളത്തില്‍ ആഘോഷിക്കാന്‍ ശിവസേന ഒരുക്കം നടത്തുന്നു. കേരളത്തിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിവസേനയുടെ ഈ നീക്കം.
ഗണപതിയുടെ10,008 പ്രതിമകള്‍ ശിവസേന വീടുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 600 വലിയ ഗണേശ പ്രതിമകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇതിലൊന്ന് സെക്രട്ടറിയേറ്റിന്റെ മുന്നിലാണ് സ്ഥാപിച്ചത്. പൊലീസ് ഇത് നീക്കം ചെയ്തു. സുരക്ഷാ കാരണങ്ങളാലാണ് പ്രതിമ നീക്കം ചെയ്തതെന്ന് പൊലീസ് പറയുമ്പോള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദമാണ് ഇതിന് പിന്നിലെന്ന് ശിവസേന ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഗണേശോത്സവം ആഘോഷിച്ചതിനെ തുടര്‍ന്ന് 800 പാര്‍ട്ടി യൂണിറ്റുകള്‍ സംസ്ഥാനത്ത് രൂപീകരിച്ചുവെന്ന് ശിവസേന അവകാശപ്പെടുന്നു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് ശിവസേനയ്ക്ക് വളര്‍ച്ചയുണ്ടായത്.












Click it and Unblock the Notifications