വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: വനംവകുപ്പിന്റെ ഒലവക്കോട് ഓഫീസിലെ സ്ട്രോംഗ് റൂമില്‍ നിന്ന് കോടികള്‍ വിലവരുന്ന തൊണ്ടിസാധനങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് 12 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ വനം മന്ത്രി സുധാകരന്‍ ഉത്തരവിട്ടു.
രണ്ട് ഡി എഫ് ഒമാരും ഏഴ് റെയ്ഞ്ച് ഓഫീസര്‍മാരും സസ്പെന്റ് ചെയ്യപ്പെടുന്നവരില്‍ പെടും. കേസ് അന്വേഷിക്കാന്‍ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു.
പാലക്കാട് ഡി എഫ് ഒ ബാബു ബോണവെഞ്ചര്‍, ഫ്ലൈെയിംഗ് സ്ക്വാഡ് ഡി എഫ് ഒ ഷംസുല്‍ ഹുദാ, റേഞ്ച് ഓഫീസര്‍മാരായ കെ. അബ്ദുള്‍ റഹ്മാന്‍, എന്‍. ആര്‍. രാംമോഹന്‍, എസ്. ഉണ്ണികൃഷ്ണന്‍, പി. ജയപ്രകാശ്, കെ. സുരേന്ദ്രനാഥ്, എം. അബ്ദുല്‍സലാം, സി. ടി. ജോജോ, ഫോറസ്റര്‍മാരായ പി. എം. വേലായുധന്‍, പി. വി. മാധവന്‍, ഗാര്‍ഡ് പി. കെ. ജിജി എന്നിവരാണ് സസ്പെന്‍ഷനിലായത്.
വനംവകുപ്പ് വിജിലന്‍സ് ചീഫ് കണ്‍സര്‍വേറ്റര്‍ ജെ. കെ. തിവാരി നടത്തിയ അന്വേഷണത്തില്‍ മോഷണത്തിന് ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.












Click it and Unblock the Notifications