Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുസലിമിനെ കൊണ്ടുവരും: അദ്വാനി

ഭുവനേശ്വര്‍ : അബുസലിമിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമിയ്ക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പറഞ്ഞു. അബു സലിമിനെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ പോര്‍ച്ചുഗീസ് സര്‍ക്കാരിനോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു മാസത്തോളം അബു സലിം പോര്‍ച്ചുഗീസില്‍ ജുഡീഷ്യല്‍ കസ്റഡിയിലുണ്ടാകും. അക്കാലത്തിനുള്ളില്‍ അബു സലിമിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കും. അദ്ദേഹത്തെ ഇന്ത്യയിലെ കോടതിയില്‍ വിചാരണചെയ്യുമെന്നും അര്‍ഹമായ ശിക്ഷ നല്കുമെന്നും അദ്വാനി പറഞ്ഞു.

പോര്‍ച്ചുഗീസില്‍ പിടിയിലായത് അധോലോക നായകന്‍ അബു സലിം തന്നെയാണെന്ന് സ്ഥിരീകരിച്ചതായി പോര്‍ച്ചുഗീസിലെ ഇന്ത്യന്‍ അംബാസഡര്‍ മധു ഭാധുരി പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി ലിസ്ബണിലെ ഇന്റര്‍പോള്‍ അബു സലിമിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും മധു ഭാധുരി പറഞ്ഞു.

ഇന്ത്യയിലെ പോര്‍ച്ചുഗീസ് എംബസിയിലേക്കും പോര്‍ച്ചുഗീസിലുള്ള ഇന്ത്യന്‍ എംബസിയിലേക്കും ഇക്കാര്യം ആവശ്യപ്പെട്ട് എഴുതിയിട്ടുണ്ട്. സപ്തംബര്‍ 18 ബുധനാഴ്ചയാണ് അബു സലിമും നടി മോണിക്ക ബേദിയും പോര്‍ച്ചുഗീസില്‍ ഇന്റര്‍പോളിന്റെ വലയിലായതെങ്കിലും വെള്ളിയാഴ്ചയാണ് ഈ വിവരം പുറത്തുവിട്ടത്.

അബുസലിമിനെ ഇന്ത്യയിലേക്കയച്ചാല്‍ വധശിക്ഷ നല്കില്ലെന്നും ഇന്ത്യ പോര്‍ച്ചുഗീസിന് ഉറപ്പുനല്കുമെന്നും അദ്വാനി പറഞ്ഞു. ഇക്കാര്യത്തില്‍ അദ്വാനി പ്രധാനമന്ത്രിയുടെ അഭിപ്രായം തേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+