ഗുജറാത്തില്‍ വീണ്ടും കലാപം; 4 മരണം
വഡോദര: ഗുജറാത്തില്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗീയലഹളയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വഡോദരയില്‍ ഗണേശവിഗ്രഹവുമേന്തി പ്രകടനമായി നീങ്ങിയസംഘവും മുസ്ലീങ്ങളും തമ്മിലുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഇതുവരെ നാല് പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വഡോദരയിലും പരിസരത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്. തര്‍ക്കമുണ്ടായ ഫത്തേപുര പ്രദേശം ശാന്തസ്ഥിതിയിലേക്ക് മടങ്ങിവന്നെങ്കില ും മറ്റ് പ്രദേശങ്ങളില്‍ സംഘര്‍ഷം അനിയന്ത്രിതമായി. വെടിവയ്പും കത്തിക്കുത്തും കല്ലേറും പലയിടങ്ങളിലും നടന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് പലയിടത്തും വെടിവച്ചു. ഒരാള്‍ പൊലീസ് വെടിവയ്പിലാണ് കൊല്ലപ്പെട്ടത്. വൈകുന്നേരമായപ്പോഴേക്കും സുര്‍സാഗര്‍ തടാകത്തില്‍ വിഗ്രഹം മുക്കാന്‍ കൂടുതല്‍ കൂടുതല്‍ ഗണേശയാത്രകള്‍ വന്നുകൊണ്ടിരുന്നു. ഇതോടെ യാകുത്പുരയിലെ ജുനിഗഡി , റാവുപുരയിലെ മച്ചിപിത്, ഖാര്‍ച്ചികര്‍ പ്രദേശങ്ങളിലും ഏറ്റുമുട്ടല്‍ നടന്നു.
ഗണേശോത്സവത്തോടനുബന്ധിച്ചുള്ള പ്രകടനവും വെള്ളിയാഴ്ചത്തെ മുസ്ലിങ്ങളുടെ നമാസ് നമസ്കാരവും ഒരു ദിവസമായതാണ് സംഘര്‍ഷത്തിന് കാരണമായത്.












Click it and Unblock the Notifications