റാന്നിയില്‍ നീലച്ചിത്ര സംഘം
റാന്നി: ഒരു ബ്യൂട്ടി പാര്‍ലര്‍ കേന്ദ്രീകരിച്ച് റാന്നിയില്‍ നീലച്ചിത്ര നിര്‍മാണം നടക്കുന്നുണ്ടെന്ന് അറിയുന്നു.
നീലച്ചിത്ര സംഘം ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വെച്ചൂച്ചിറയിലെ ഒരു കേന്ദ്രത്തില്‍ വെച്ചാണത്രെ ചിത്രത്തിന്റെ നിര്‍മാണം. നീലച്ചിത്രത്തില്‍ അഭിനയിക്കുന്നവരെ ഇവിടെയെത്തിച്ചാണ് ചിത്രീകരണം നടത്തുന്നത്.
കോന്നി, തിരുവല്ല എന്നിവിടങ്ങളിലും സംഘത്തിന് വേരുകളുണ്ടെന്നാണ് അറിയുന്നത്. പല പ്രമുഖരും ഉള്‍പ്പെട്ട നീലച്ചിത്ര നിര്‍മാണ സംഘത്തെ പറ്റി പരാതി ലഭിച്ചിട്ടും പൊലീസ് നടപടികളൊന്നും സ്വീകരിക്കുന്നില്ല എന്നാണ് ആരോപണം.
സംഘത്തിലെ യുവാക്കള്‍ ചതിയില്‍ പെടുത്തി കൊണ്ടുവരുന്ന പെണ്‍കുട്ടികളാണ് നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നത്. ഇവരെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കുകയാണ്.
ചിത്രങ്ങളുടെ സി ഡികള്‍ രഹസ്യമായി വിദേശത്തേക്ക് കടത്തുകയാണ് സംഘം ചെയ്യുന്നത്. സംഘം പെണ്‍വാണിഭവും നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. നീലച്ചിത്രത്തില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളെയാണ് വേശ്യാവൃത്തിയ്ക്ക് ഉപയോഗിക്കുന്നത്.












Click it and Unblock the Notifications