സിബിഐ സംഘം പോര്‍ച്ചുഗീസിലേക്ക്
ദില്ലി: അബു സലിമിനെ ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന ദൗത്യത്തിനായി സിബിഐ സംഘം ഉടനെ പോര്‍ച്ചുഗീസിലേക്ക് പോകുമെന്ന് അറിയുന്നു. സിബിഐ നല്കിയ അബു സലിമിന്റെ 10 വിരലടയാളങ്ങളാണ് അബു സലിമിനെ വലയിലാക്കാന്‍ ഇന്റര്‍പോളിനെ സഹായിച്ചതെന്ന് പറയുന്നു.
അടുത്ത മൂന്നു മാസക്കാലം അബു സലിം പോര്‍ച്ചുഗീസില്‍ ജുഡീഷ്യല്‍ കസ്റഡിയിലായിരിക്കും. അതിനുള്ളില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി അബു സലിമിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് സിബിഐ നീക്കം.
പിടിയിലായ അബു സലിമും നടിയും കൂട്ടുകാരിയുമായ മോണികാ ബേദിയും വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ചാണ് പോര്‍ച്ചുഗലില്‍ കഴിഞ്ഞിരുന്നത്. ഇവരുടെ പക്കലുള്ളത് പാകിസ്ഥാനി സര്‍ക്കാരിന്റെ പാസ്പോര്ട്ടുകളാണെന്നും സിബിഐ ഡയറക്ടര്‍ സപ്തംബര്‍ 21 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുറച്ചു നാളുകളായി സിബിഐ അബുസലിമിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. ഈയിടെ അബു സലിം യുഎസില്‍ കുറെ സ്വത്തുക്കള്‍ വാങ്ങിയിരുന്നു.
സിബിഐ സംഘം ഇക്കാര്യത്തില്‍ യുഎസിനെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍(എഫ്ബിഐ) ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. അല്‍ ക്വെയ്ദയ്ക്ക് പണം നല്‍കിവരുന്ന ഏജന്റുമാരില്‍ ഒരാളാണ് അബു സലിമെന്ന് എഫ്ബിഐയും സംശയിച്ചിരുന്നു.
യുഎസില്‍ നിന്നാണ് അബു സലിം പോര്‍ച്ചുഗീസിലേക്ക് നീങ്ങിയത്. ഇക്കാര്യം ഇന്റര്‍പോളാണ് സിബിഐയെ അറിയിച്ചത്. ഉടനെ സിബിഐ അബു സലിമിന്റെ കൈവിരലടയാളം അയച്ചുകൊടുത്തു. ഇന്റര്‍പോള്‍ കൂടുതല്‍ അന്വേഷിച്ചതില്‍ നിന്നും അബു സലിമിന്റെ വിവരങ്ങള്‍ കിട്ടുകയും ചെയ്തു.