Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കമാന്റ് ഇടപെടും

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പോര് അവസാനിപ്പിക്കുന്നതിന് ഹൈക്കമാന്റ് ഇടപെടും. കശ്മീര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് ഹൈക്കമാന്റ് തുടക്കമിടും.

സപ്തംബര്‍ 24ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടക്കുന്നുണ്ട്. യോഗത്തില്‍ വെച്ച് എ ഗ്രൂപ്പും ഐ ഗ്രൂപ്പും രമ്യതയിലെത്തുന്നില്ലെങ്കില്‍ ഹൈക്കമാന്റ് ഇടപെടും.

കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നം കേരളത്തില്‍ വെച്ച് പരിഹരിക്കാനാണ് ഹൈക്കമാന്റ് താത്പര്യപ്പെടുന്നത്. എന്നാല്‍ ഇത് സാധിച്ചില്ലെങ്കില്‍ നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്താനാണ് ഹൈക്കമാന്റിന്റെ നീക്കം.

വിവിധ നേതാക്കള്‍ നല്‍കിയ പ്രസ്താവനകള്‍ ഹൈക്കമാന്റ് പരിശോധിച്ചുവരികയാണ്. കശ്മീര്‍ തിരഞ്ഞെടുപ്പിന് ശേഷമേ പ്രശ്നത്തില്‍ ഹൈക്കമാന്റിന് ഇടപെടാനാവൂവെന്ന് സോണിയാഗാന്ധി കേരളത്തിലെ നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിന്റെ കോണ്‍ഗ്രസിന്റെ ചുമലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണി കേരളം സന്ദര്‍ശിക്കും.

മന്ത്രിസഭയ്ക്കെതിരെ ദിവസേനയെന്നോണം പ്രസ്താവനയിറക്കുന്ന കരുണാകരനെ താക്കീത് ചെയ്യാന്‍ ദേശീയ നേതൃത്വം മടിക്കുന്നുണ്ട്. അടുത്തുതന്നെ രൂപീകരിക്കുന്ന കെ പി സി സി അച്ചടക്ക സമിതി ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ നിയന്ത്രിക്കാമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. പുന:സംഘടനയും മറ്റും സംബന്ധിച്ച് കരുണാകരന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായം പറയുന്ന കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന് പാര്‍ട്ടിയില്‍ തന്റെ അധികാരവും സാന്നിധ്യവും കൂടുതല്‍ ശക്തമാക്കാന്‍ അച്ചടക്ക സമിതിയുടെ രൂപീകരണം സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+