Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് ടു പരീക്ഷ ഇനി എസ്എസ്എല്‍സിക്കൊപ്പം

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പരീക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിലാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.

എസ് എസ് എല്‍ സി പരീക്ഷയോടൊപ്പമാവും ഇനി ഹയര്‍ സെക്കന്ററി പരീക്ഷ നടത്തുക. എസ് എസ് എല്‍ സി പരീക്ഷയുടെ ടാബുലേഷന്‍ നടക്കുന്ന പരീക്ഷാ ഭവനിലായിരിക്കും ഇനി ഹയര്‍ സെക്കന്ററി പരീക്ഷയുടെയും ടാബുലേഷന്‍ ജോലികള്‍ നടത്തുന്നത്.

ഹയര്‍ സെക്കന്ററി പരീക്ഷ കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിലാക്കുന്നത്. പരീക്ഷാ ഭവന്‍ സെക്രട്ടറിയ്ക്ക് ഹയര്‍ സെക്കന്ററി പരീക്ഷാ സെക്രട്ടറിയുടെ അധികച്ചുമതല നല്‍കും.

എസ് എസ് എല്‍ സി പരീക്ഷ രാവിലെയും ഹയര്‍ സെക്കന്ററി പരീക്ഷ വൈകുന്നേരവും നടത്താനാണ് തീരുമാനം. ഈ അധ്യയനവര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ 2003 മാര്‍ച്ച് 12 മുതല്‍ 28 വരെയാണ്. ഹയര്‍ സെക്കന്ററി പരീക്ഷയുടെ പരീക്ഷയുടെ പട്ടികയും ഇതനുസരിച്ച് തയ്യാറാക്കാന്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+