കണക്കില്‍പെടാത്ത കോടികള്‍ കണ്ടെത്തി
കൊച്ചി: ആദായനികുതി ഡയറക്ടറേറ്റ് (ഇന്‍വെസ്റിഗേഷന്‍) സംസ്ഥാനത്ത് 18 കേസുകളിലായി കണക്കില്‍ പെടാത്ത സ്വത്തായി 7.79 കോടി രൂപയും പൂഴ്ത്തിവെച്ച വരുമാനമായി 106.79 കോടി രൂപയും പിടിച്ചെടുത്തു.
ആദായനികുതി (ഇന്‍വെസ്റിഗേഷന്‍) അഡീഷണല്‍ ഡയറക്ടര്‍ എന്‍. കെ. വിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്.
ആഭരണങ്ങളായും പണമായും സ്ഥിരനിക്ഷേപമായുമാണ് കണക്കില്‍ പെടാത്ത സ്വത്ത് സൂക്ഷിച്ചിരുന്നത്. റിയല്‍ എസ്റേറ്റ് ഇടപാടുകാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ബാര്‍ ഹോട്ടല്‍ ഉടമകള്‍ എന്നിവര്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് കോടികളുടെ കണക്കില്‍ പെടാത്ത സ്വത്ത് കണ്ടെത്തിയത്. രശീതുകള്‍ പൂഴ്ത്തിവെച്ചും ചെലവ് പെരുപ്പിച്ചുകാട്ടിയുമാണ് ഇവര്‍ വെട്ടിപ്പ് നടത്തിയത്.












Click it and Unblock the Notifications