കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീഡ്പോസ്റ്: വിവരമറിയുന്നതിന് പുതിയ സംവിധാനം

  • By Staff
Google Oneindia Malayalam News

കൊച്ചി: സ്പീഡ് പോസ്റില്‍ അയച്ച സാധനങ്ങള്‍ എവിടെയെത്തിയെന്നതിനെ കുറിച്ച് വിവരം നല്‍കുന്നതിന് കേരളത്തിലെ തപാല്‍ വിഭാഗം പുതിയ സോഫ്റ്റ്വേര്‍ വികസിപ്പിച്ചു.

സ്പീഡ് പോസ്റില്‍ അയച്ച സാധനം എവിടെയെത്തിയെന്നറിയാനായി ഗ്രൂപ്പ് ഡയലിംഗ് സമ്പ്രദായത്തില്‍ ഒരു നമ്പരില്‍ ടെലഫോണ്‍ ചെയ്താല്‍ മതിയാവും. ഇംഗ്ലീഷിലോ ഹിന്ദിയിലോ മലയാളത്തിലോ അന്വേഷണത്തിന് മറുപടി ലഭിക്കും.

, എന്നീ വെബ്സൈറ്റുകളിലൂടെയും സ്പീഡ് പോസ്റില്‍ അയച്ച സാധനം എവിടെയെത്തിയെന്നതിനെ കുറിച്ച് അറിയാനാവും. സാധനത്തിന് ഒരു ട്രാക്ക് നമ്പരും ബാര്‍ കോഡും നല്‍കിയിരിക്കും. ഈ രണ്ട് സൈറ്റുകളിലും ലോഗിന്‍ ചെയ്യുന്നതിലൂടെ സാധനം എവിടെവരെ എത്തിക്കഴിഞ്ഞുവെന്ന് അറിയാനാവും.

സെല്‍ ഫോണില്‍ സ്പീഡ് പോസ്റില്‍ അയച്ച ഉരുപ്പടി സംബന്ധിച്ച എസ് എം എസ് സന്ദേശം ലഭിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. രാജ്യത്ത് ഈ സേവനങ്ങള്‍ അടുത്തു തന്നെ ആരംഭിക്കും.

പബ്ലിക് ടെലഫോണ്‍ ബൂത്തുകളില്ലാത്ത ഗ്രാമങ്ങളില്‍ പോസ്റ്മാന്‍ ടെലഫോണുമായി സഞ്ചരിക്കുന്ന സംവിധാനം ടെലികോം വകുപ്പും ബി എസ് എന്‍ എല്ലും ചേര്‍ന്ന് കൊണ്ടുവരും.

സ്റാമ്പ് ശേഖരിക്കുന്നവര്‍ക്ക് പുതിയ സ്റാമ്പുകള്‍ വാങ്ങുന്നതിനായി ഒരു വൈബ്സൈറ്റ് തുടങ്ങും. ഈ സൈറ്റിലൂടെ സ്റാമ്പിന് ഓര്‍ഡര്‍ നല്‍കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X