ആന്റണിയ്ക്കെതിരെ ഹൈന്ദവശരം
വര്‍ക്കല: ആന്റണിയ്ക്കെതിരെ കരുണാകരന്‍ ഹൈന്ദവശരം തൊടുക്കുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആന്റണിയ്ക്കെതിരെ തൊടുത്ത ഹൈന്ദവശരത്തിന്റെ ചുവടുപിടിച്ചുള്ളതാണ് കരുണാകരന്‍ സപ്തംബര്‍ 21 ശനിയാഴ്ച നടത്തിയ വിമര്‍ശനം.
കഴിഞ്ഞ ആന്റണി സര്‍ക്കാര്‍ ശിവഗിരി മഠത്തില്‍ നടത്തിയ പൊലീസ് നടപടിയെ നിശിതഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് കരുണാകരന്‍ ആന്റണിയ്ക്കെതിരെ ഹൈന്ദവവികാരം ഉണര്‍ത്തിയത്. വര്‍ക്കല മഠത്തില്‍ നടന്ന 75ാമത് ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കരുണാകരന്‍.
ശിവഗിരിമഠത്തില്‍ പൊലീസിനെ അയച്ച അന്നത്തെ നടപടിയില്‍ ആന്റണി പിന്നീട് മാപ്പു പറഞ്ഞതിനെയും കരുണാകരന്‍ വിമര്‍ശിച്ചു. തെറ്റ് ചെയ്ത ശേഷം പശ്ചാത്തപിക്കുന്നതിന് പകരം അത്തരമൊരു സ്ഥിതിവിശേഷം ഒഴിവാക്കുകയായിരുന്നു ആന്റണി ചെയ്യേണ്ടിയിരുന്നത്. - കരുണാകരന്‍ പറഞ്ഞു.
30 വര്‍ഷം മുമ്പ് ശാരദാമഠത്തിലുണ്ടായ തര്‍ക്കം താന്‍ ഇടപെട്ട് പരിഹരിച്ച കാര്യവും കരുണാകരന്‍ ഓര്‍മ്മിച്ചു. ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി കെ. തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എന്‍ഡിപി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസംഗിച്ചു.












Click it and Unblock the Notifications