Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടങ്കുളംആണവ നിലയം 2007 ല്‍

മധുര: തിരുനല്‍വേലി ജില്ലയിലെ കൂടങ്കുളം ആണവ നിലയത്തിലെ 1000 മെഗാവാട്ടിന്റ ആദ്യ പ്ലാന്റ് 2007 ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങും. രണ്ടാമത്തെ ജനറേറ്റര്‍ 2008 ഡിസംബറിലാണ് കമ്മിഷന്‍ ചെയ്യുന്നത്.

ലോകത്തില്‍ വച്ച് ഏറ്റവും വലിയ ആണവവൈദ്യുതി നിലയമായിരിയ്ക്കും തിരുനല്‍വേലി ജില്ലയിലെ കൂടങ്കുളം നിലയമെന്ന് പദ്ധതിയുടെ ഡയറക്ടര്‍ എ കെ അഗര്‍വാള്‍ പറഞ്ഞു.

ഏറ്റവും മികച്ച സുരക്ഷാ സന്നാഹങ്ങളാണ് ഇവിടെ ഉള്ളത്. ആയുധനിര്‍മ്മാണവുമായി ബന്ധപ്പെട്ട യാതൊരു ജോലിയും ഇവിടെ നടക്കുന്നില്ല. തിരുച്ചെന്തൂരിലെ ശിവന്തി ആദിത്യനാര്‍ എഞ്ചിനിയറിംഗ് കോളെജിലെ ഒരു സെമിനാറില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. മറ്റു ആണവ നിലയങ്ങളെ അപേക്ഷിച്ച് ഈ നിലയത്തില്‍ നിന്നുള്ള പരിസ്ഥിതി മലിനീകരണം വളരെ കുറവായിരിയ്ക്കും. റേഡിയേഷന്‍ ഉണ്ടാവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

പദ്ധതിയുടെ മാലിന്യ സംസ്കരണത്തിനും വേണ്ട സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ശുദ്ധജലം ഉപയോഗിയ്ക്കുന്ന റീയാക്ടര്‍ ലോകത്തില്‍ വച്ച് ഏറ്റവും മികച്ചതായിരിയ്ക്കും. കടല്‍ വെള്ളം ശുദ്ധീകരിയ്ക്കാനുള്ള സംവിധാനവും ഈ പ്ലാന്റില്‍ ഉണ്ട്. മണിയ്ക്കൂറില്‍ 5000 ലിറ്റര്‍ വെള്ള ശുദ്ധീകരിയ്ക്കാന്‍ കഴിവുള്ളതാണ് ഈ പ്ലാന്റ്.

തിരുവന്തപുരത്തം നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയാണ് കൂടങ്കുളം ആണവ നിലയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+