മാണി കള്ളം പറയുന്നുവെന്ന് പിഡിപി
കോട്ടയം: മദനിയെ മോചിപ്പിക്കാമെന്ന് യുഡിഎഫില്‍ ധാരണയുള്ളതായി അറിയില്ലെന്ന മാണിയുടെ പ്രസ്താവന കള്ളമാണെന്ന് പിഡിപി. ഇക്കാര്യത്തില്‍ മാണി കള്ളം പറയുകയാണെന്നും പിഡിപി ദേശീയ കൗണ്‍സില്‍ അംഗം പൂന്തുറ സിറാജ് സപ്തംബര്‍ 21ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫും പിഡിപിയുമായി നേതൃത്വതലത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് ജവഹര്‍ നഗറില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ അന്നത്തെ യുഡിഎഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണന്‍, ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കൊപ്പം കെ.എം. മാണിയും പങ്കെടുത്തിരുന്നു. തുടര്‍ന്ന് എറണാകുളം ഗസ്റ് ഹൗസില്‍ നടന്ന പിഡിപി-യുഡിഎഫ് നേതൃത്വചര്‍ച്ചയിലും പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ എന്നിവരോടൊപ്പം കെ.എം. മാണിയും പങ്കെടുത്തിരുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് മാണി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും തന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്റെ മൊബൈല്‍ ഫോണില്‍ പുറമെനിന്നും വരുന്ന കോളുകള്‍ റിക്കാര്‍ഡ് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നുവെന്ന കാര്യം മാണി ഓര്‍ക്കണമെന്നും സിറാജ് പറഞ്ഞു.












Click it and Unblock the Notifications