കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയചന്ദ്രനും പി എയും പോളിഗ്രാഫ് ടെസ്റിനില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി കെ. വി. തോമസിനെതിരായ വ്യാജ ഇന്റലിജന്‍സ് രേഖയുമായി ബന്ധപ്പെട്ട കേസില്‍ പോളിഗ്രാഫ് ടെസ്റിന് വിധേയനാവാന്‍ തനിനിറം ലേഖകന്‍ ജയചന്ദ്രനും ശോഭനാ ജോര്‍ജ് എം എല്‍ എയുടെ പി എ അനില്‍ പി. ശ്രീരങ്കനും വിസമ്മതിച്ചു.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇരുവരെയും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവര്‍ നല്‍കിയ മൊഴി ശരിയാണോയെന്ന് അറിയാനാണ് പോളിഗ്രാഫ് ടെസ്റിന് വിധേയമാവാന്‍ തയ്യാറാണോ എന്ന് ആരാഞ്ഞ് നോട്ടീസ് നല്‍കിയത്.

ചോദ്യം ചെയ്യപ്പെടുന്നവരുടെ രേഖാമൂലമായ സമ്മതമില്ലാതെ പോളിഗ്രാഫ് ടെസ്റിന് വിധേയമാക്കാന്‍ പാടില്ല എന്നാണ് നിയമം. പരിശോധനയ്ക്ക് തയ്യാറാണെങ്കില്‍ ബാംഗ്ലൂരിലെ ഫോറന്‍സിക് ലബോട്ടറിയില്‍ കൊണ്ടുപോവാമെന്ന് അറിയിച്ചാണ് നോട്ടീസ് നല്‍കിയത്. ദക്ഷിണേന്ത്യയില്‍ ബാംഗ്ലൂരില്‍ മാത്രമേ പോളിഗ്രാഫ് ടെസ്റിനുള്ള സൗകര്യമുള്ളൂ.

ഇരുവരും ക്രൈംബ്രാഞ്ചിന് നല്‍കിയ മറുപടിയില്‍ തങ്ങള്‍ ടെസ്റിന് തയ്യാറല്ലെന്നും ടെസ്റ് നടത്തുന്നത് തങ്ങളുടെ അന്തസിന് യോജിക്കുന്നതല്ലെന്നും പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X