എലിപ്പനി: കോഴിക്കോട് രണ്ട് മരണം കൂടി
കോഴിക്കോട്: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി കോഴിക്കോട്ട് മരിച്ചു.
പേരാമ്പ്ര അതിയാട്ട് കല്യാണിയമ്മ (68), നല്ലളം ജയന്തി റോഡ് പയ്യാവനക്കല്‍ വേലായുധന്റെ ഭാര്യ പുഷ്പാവതി (55) എന്നിവരാണ് മരിച്ചത്. കല്യാണിയമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പുഷ്പാവതി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലും മരിച്ചു.
ഇതോടെ എലിപ്പനി മൂലം കോഴിക്കോട് മരിച്ചവരുടെ എണ്ണം 42 ആയി. 34 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.












Click it and Unblock the Notifications