Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ടി ഓഫീസ് കമ്പ്യൂട്ടര്‍വത്കരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ആര്‍ ടി ഓഫീസ് സപ്തംബര്‍ 23 തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആര്‍ ടി ഓഫീസ് കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നത്.

ലാമിനേറ്റ് ചെയ്ത രജിസ്ട്രേഷന്‍ കാര്‍ഡുകളും ടാക്സ് ലൈസന്‍സും എല്ലാ വാഹന ഉടമകള്‍ക്കും തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും.

വഴുതക്കാട്ടെ ആര്‍ ടി ഒ കെട്ടിടത്തിലെ മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍മാരും നികുതി വിഭാഗം ഉദ്യോഗസ്ഥരും ഉപയോഗിച്ചിരുന്ന ഭാഗമാണ് കമ്പ്യൂട്ടര്‍ കേന്ദ്രമാക്കിയിരിക്കുന്നത്. 15 കമ്പ്യൂട്ടറുകളാണ് ഇവിടെയുള്ളത്. ഫീസ്, നികുതി ഇവയുമായി ബന്ധപ്പെട്ട എല്ലാ സേവനവും ഇവിടെ നിന്ന് ലഭ്യമാവും.

കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി തുടങ്ങിയിട്ടുണ്ട്. ഗതാഗതമന്ത്രി കെ. ബി. ഗണേഷ്കുമാര്‍ വെള്ളിയാഴ്ച ഓഫീസിലെത്തി സൗകര്യങ്ങള്‍ പരിശോധിച്ചു.

ലാമിനേറ്റ് ചെയ്ത ആര്‍ സിയില്‍ പഴയ ആര്‍സിയിലെ എല്ലാ വിവരങ്ങളുമുണ്ടാവും. ആദ്യത്തെ പേജില്‍ രജിസ്ട്രേഷന്‍ നമ്പര്‍, വാഹനമുടമയെ കുറിച്ചുള്ള വിവരങ്ങള്‍, വാഹനത്തിന്റെ മറ്റ് വിവരങ്ങള്‍ ഇവയുണ്ടാവും. അവസാനത്തെ പേജില്‍ നികുതിയടച്ചതിന്റെ വിവരം, വാഹനം രജിസ്റര്‍ ചെയ്ത തീയതി തുടങ്ങിയവയുണ്ടാവും.

ട്രാന്‍സ്പോര്‍ട്ട് ഭവനില്‍ പ്രവൃത്തിക്കുന്ന പുതിയ വാഹനത്തിന്റെ രജിസ്ട്രേഷന്‍ വിഭാഗം വഴുതക്കാട്ടെ ആര്‍ ടി ഓഫീസിലേക്ക് മാറ്റും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+