എസ്എസ്എല്‍സിയ്ക്ക് ഗ്രേഡിംഗ് 2005 മുതല്‍
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയ്ക്ക് പുതിയ സമ്പ്രദായവും ഗ്രേഡിംഗും 2004-2005 അധ്യയനവര്‍ഷം മുതല്‍ നിലവില്‍വരും.
ഇപ്പോഴുള്ള ജയം, തോല്‍വി, സെക്കന്റ് ക്ലാസ്, ഫസ്റ് ക്ലാസ് ഡിസ്റിംഗ്ഷന്‍, റാങ്ക് എന്നീ വേര്‍തിരിവുകള്‍ ഇല്ലാതാകും. അശാസ്ത്രീയമെന്ന് കണ്ടതിനാലാണ് ഈ സമ്പ്രദാം മാറ്റുന്നത്. പകരം വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഒമ്പത് ഗ്രേഡുകള്‍ നല്‍കും.
പരീക്ഷാരീതിയിലും മാറ്റമുണ്ടാവും. 12 പേപ്പര്‍ എട്ടായി കുറയ്ക്കും. ഇപ്പോള്‍ 12 പേപ്പറുകള്‍ക്ക് രണ്ട് മണിയ്ക്കൂര്‍ വീതമുള്ള പരീക്ഷയാണ് നടത്തുന്നത്. പകരം മൂന്ന് മണിക്കൂര്‍ വീതമുള്ള നാലും ഒന്നര മണിക്കൂര്‍ വീതമുള്ളനാലും പേപ്പറുകളുണ്ടാവും. ഏഴ് ദിവസം കൊണ്ട് പരീക്ഷ പൂര്‍ത്തിയാവും.
90 മുതല്‍ 100 ശതമാനം വരെ മാര്‍ക്ക് നേടുന്നവര്‍ക്ക് എ-1 ഗ്രേഡാണ് നല്‍കുക. 80-89 ശതമാനം മാര്‍ക്ക് എ-2വിലും 70-79 ശതമാനം മാര്‍ക്ക് ബി-1ലും 60-69 ശതമാനം മാര്‍ക്ക് ബി-2വിലും 50-59 ശതമാനം മാര്‍ക്ക് സി-1ലും 40-49 ശതമാനം മാര്‍ക്ക് സി-2വിലും പെടും. 30-39 ശതമാനം ഡി-1, 20-29 ശതമാനം ഡി-2, 20 ശതമാനത്തില്‍ താഴെ ഇ എന്നിങ്ങനെയാണ് ഗ്രേഡുകള്‍.
ഡി-വണ്‍ ഗ്രേഡും അതിന് മുകളിലുള്ളവര്‍ക്കും മാത്രമേ ഹയര്‍ സെക്കന്ററി പ്രവേശനത്തിന് അര്‍ഹതയുള്ളൂ.












Click it and Unblock the Notifications