റെയ്ഡ്: ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: ആര്യങ്കാവിലെ വില്പന നികുതി ചെക്പോസ്റിലും കോട്ടവാസലിലെ വനംവകുപ്പ് ചെക്പോസ്റിലും വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആറ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു.
അസിസ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ഗണേശന്‍, പ്യൂണ്‍ എന്‍. രാജേന്ദ്രപ്രസാദ്, വില്പനനികുതി വകുപ്പിലെ ക്ലാര്‍ക്കുമാരായ എം. നൗഷാദ്, പി. പത്മദാസ്, ഫോറസ്റ് ഗാര്‍ഡുമാരായ ബാബു തോമസ്, സി. ആര്‍. ജഗജീവന്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
ഇവരുടെ കൈയില്‍ അനധികൃതമായി വന്‍തുകയുള്ളതായി റെയ്ഡില്‍ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications