കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെളിവ് നല്‍കിയാല്‍ സലിമിനെ വിട്ടുകിട്ടും

  • By Staff
Google Oneindia Malayalam News

മുംബൈ: അബുസലിം കുറ്റവാളിയാണെന്ന് മതിയായ തെളിവുകളിലൂടെ ഇന്ത്യ പോര്‍ച്ചുഗല്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയാണെങ്കില്‍ അയാളെ വിട്ടുകിട്ടാനുള്ള ശ്രമത്തില്‍ വിജയിക്കുമെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയും പോര്‍ച്ചുഗലും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിന് കരാറില്ലെങ്കിലും അബു സലിമിനെ വിട്ടുകിട്ടുക അസാധ്യമല്ലെന്നാണ് നിയമവൃത്തങ്ങളുടെ അഭിപ്രായം. ഇത്തരം കേസുകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമാണ് കൈമാറലിനെ നിര്‍ണയിക്കുന്ന പ്രധാന ഘടകം.

വിവിധ കേസുകളില്‍ അബു സലിം കുറ്റക്കാരനാണെന്ന് പ്രഥമദൃഷ്ടാ വ്യക്തമാക്കുന്ന മതിയായ തെളിവുകള്‍ പോര്‍ച്ചുഗീസ് സര്‍ക്കാരിന് നല്‍കാന്‍ ഇന്ത്യയ്ക്ക് സാധിക്കണം. നേരത്തെ യുഎഇയില്‍ വ്യാജ യാത്രാരേഖ കൈവശം വെച്ചതിന് അബുസലിം അറസ്റ് ചെയ്യപ്പെട്ടിരുന്നു. സലിമിനെതിരായ തെളിവുകള്‍ യഥാസമയം നല്‍കാന്‍ കഴിയാത്തതിനാല്‍ ഇന്റര്‍പോള്‍ അയാളെ വെറുതെ വിടുകയായിരുന്നു.

അബുസലിമിനെ മൂന്ന് മാസത്തെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്ത ലിസ്ബണ്‍ കോടതിയെ കേന്ദ്രസര്‍ക്കാരിന് സമീപിക്കേണ്ടി വന്നേക്കും. തെളിവുകള്‍ നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ലെങ്കില്‍ ഗുല്‍ഷന്‍ കുമാര്‍ വധക്കേസിലെ പ്രധാന പ്രതി നദീം അക്തര്‍ സയിഫിയെ വിട്ടുകിട്ടുന്നതില്‍ ഇന്ത്യ പരാജയപ്പെട്ട അനുഭവം തന്നെയായിരിക്കും ഈ കേസിലും.

കൈമാറല്‍ നിയമം അനുസരിച്ച് തന്നെ വിട്ടുകൊടുത്താല്‍ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കുറ്റവാളിയ്ക്ക് വിട്ടുകൊടുക്കേണ്ട രാജ്യത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ വിട്ടുകൊടുക്കലില്‍ നിന്ന് അയാള്‍ക്ക് രക്ഷപ്പെടാനാവും. അതിനാലാണ് അബുസലിമിനെ വിട്ടുതരികയാണെങ്കില്‍ അയാള്‍ക്ക് വധശിക്ഷ നല്കില്ലെന്ന് ഇന്ത്യ ഉറപ്പുനല്കുമെന്ന് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി വ്യക്തമാക്കിയത്.

വ്യാജയാത്രാരേഖകള്‍ കൈവശം വെച്ചതിന് അബുസലിമിനെ മൂന്നുമാസം തടവുശിക്ഷയ്ക്ക് ലിസ്ബണ്‍ കോടതി വിധിച്ചുകഴിഞ്ഞു. ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അയാള്‍ പോര്‍ച്ചുഗലില്‍ ജയിലിലടയ്ക്കപ്പെടും. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ പോര്‍ച്ചുഗല്‍ അബുസലിമിനെ ഇന്റര്‍പോളിന് കൈമാറും.

അബു സലിമിനെതിരെ വിവിധ കേസുകളില്‍ കോടതി പുറപ്പെടുപ്പിവിച്ചിട്ടുള്ള ജാമ്യമില്ലാ വാറന്റുകള്‍ പോര്‍ച്ചുഗലിന് തെളിവുകളായി നല്‍കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ള അമേരിക്കയെയും ബ്രിട്ടിനെയും സമീപിച്ച് അബു സലിമിനെ വിട്ടുതരാന്‍ പോര്‍ച്ചുഗലിനെ പ്രേരിപ്പിക്കണമെന്ന് ഇന്ത്യയ്ക്ക് ആവശ്യപ്പെടാവുന്നതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X