കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുസലിമിനെ വിട്ടുകൊടുക്കേണ്ട: കോടതി

  • By Staff
Google Oneindia Malayalam News

ലിബ്സണ്‍: അധോലോക രാജാവ് അബുസലിമിനെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കുന്നത് പോര്‍ച്ചുഗീസിലെ ലിസ്ബണ്‍ കോടതി തടഞ്ഞതായി റിപ്പോര്‍ട്ട്.

അബു സലിമിനെ വിട്ടുതരണമെന്ന് ഇന്ത്യ പോച്ചുഗീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതേ സമയം അബു സലിമിനെ വിട്ടുകൊടുക്കരുതെന്ന് പോര്‍ച്ചുഗീസ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതായുള്ള വാര്‍ത്ത പോര്‍ച്ചുഗീസിലെ ഇന്ത്യന്‍ അംബാസിഡര്‍ മധു ഭാധുരി നിഷേധിച്ചു.

തങ്ങളുടെ പിടിയിലുള്ള കുറ്റവാളിയെ അയാള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടാവുന്ന ഒരു രാജ്യത്തിലേക്ക് നാടുകടത്തരുതെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നിയമം പറയുന്നത്. അതിനാല്‍ അബുസലിമിനെ വിട്ടുതരികയാണെങ്കില്‍ അയാള്‍ക്ക് വധശിക്ഷ നല്കില്ലെന്ന് ഇന്ത്യ ഉറപ്പുനല്കുമെന്ന് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി വ്യക്തമാക്കിയിട്ടുണ്ട്.

എന്തായാലും അബുസലിമിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഉന്നതോദ്യോഗസ്ഥരുടെ സംഘത്തെ പോര്‍ച്ചുഗലിലേക്ക് അയക്കാനാണ് സി ബി ഐയുടെ തീരുമാനം. അബുസലിമിനെ വിട്ടുകൊടുക്കുന്നത് ലിസ്ബണ്‍ കോടതി തടഞ്ഞതായുള്ള റിപ്പോര്‍ട്ടുണ്ടെങ്കിലും അയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്നും ഇതിനായാണ് ഉന്നതോദ്യോഗസ്ഥരുടെ സംഘത്തെ പോര്‍ച്ചുഗലിലേക്ക് അയക്കുന്നതെന്നും സി ബി ഐ അധികൃതര്‍ വ്യക്തമാക്കി.

സപ്തംബര്‍ 18 ബുധനാഴ്ചയാണ് പോര്‍ച്ചുഗല്‍ പൊലീസ് അബുസലിമിനെയും ഭാര്യ മോണിക്കാ ബേദിയെയും മറ്റൊരാളെയും അറസ്റ് ചെയ്തത്. ഒരു വ്യാജരേഖ കൈവശം വെച്ചതിന് ഇരുവരെയും 90 ദിവസത്തെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.

1993ലെ മുംബൈ ബോംബ് സ്ഫോടന കേസിലെയും ഗുല്‍ഷന്‍ കുമാര്‍ വധക്കേസിലെയും പ്രധാന പ്രതിയാണ് അബുസലിം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X