കശ്മീരില്‍ പൊലീസ് കോളനിയില്‍ തീവ്രവാദി അക്രമം
ശ്രീനഗര്‍: ശ്രീനഗറിനടുത്തുള്ള ബെമീനയില്‍ പൊലീസ് ഹൗസിംഗ് കോളനിയില്‍ അതിക്രമിച്ചു നടന്ന രണ്ടു തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. എട്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
സപ്തംബര്‍ 21 ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 12 മണിക്കൂറോളം നീണ്ടു നിന്ന ഏറ്റുമുട്ടലില്‍ തീവ്രവാദികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റേയാള്‍ രക്ഷപ്പെട്ടു.
പൊലീസ് യൂണിഫോം ധരിച്ചെത്തിയ തീവ്രവാദികള്‍ ഗേറ്റിലെ പൊലീസുകാര്‍ക്ക് നേരെ വെടിവെക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. തുടര്‍ന്ന് ഹൗസിംഗ് സമുച്ചയത്തിലേക്ക് തീവ്രവാദികള്‍ കടക്കുകയായിരുന്നു.
ഒരു ഓട്ടോമാറ്റിക് റൈഫിളും രണ്ട് തിരിച്ചറിയ്ല്‍ കാര്‍ഡുകളും സംഭവസ്ഥലത്തു നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്.
ലഷ്കര്‍-എ-തോയിബയുടെ സൗഹൃദ സംഘടനയായ അല്‍ മദീന അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുന്നതിനുള്ള പാകിസ്ഥാന്റെ ശ്രമത്തിന്റെ ഭാഗമായാണ് അക്രമം നടന്നതെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി കുറ്റപ്പെടുത്തി.












Click it and Unblock the Notifications