രാമേശ്വരത്ത് മയക്കമരുന്ന്, ആയുധവേട്ട
രാമേശ്വരം: രാമേശ്വരത്തെ ഒരു കടയില്‍ നിന്ന് രണ്ടു കോടി രൂപ വിലവരുന്ന മയക്കമരുന്ന് ശേഖരവും റോക്കറ്റ് വിക്ഷേപിണിയും പിടികൂടി. ഒരു ഹാര്‍ഡ്വെയര്‍ കടയില്‍ നിന്നാണ് ഇത് പിടികൂടിയത്. എകെ 47 വെടിയുണ്ടകളും കണ്ടെടുത്തു.
അഞ്ചുപേരെ അറസ്റ് ചെയ്തിട്ടുണ്ട്. ബ്രൗണ്‍ഷുഗര്‍, മോര്‍ഫീന്‍ എന്നിവയടങ്ങുന്നതാണ് മയക്കമരുന്ന്.
സംശയത്തെ തുടര്‍ന്ന് ദ്രാവിഡപാര്‍ട്ടിയംഗമായ എം.കെ. ശിഖാമണിയുടെ ഹാര്‍ഡ്വെയര്‍ കടയില്‍ നടത്തിയ തിരച്ചിലിലാണ് മയക്കമരുന്നും ആയുധങ്ങളും കണ്ടെടുത്തത്. ഇതില്‍ റോക്കറ്റ് വിക്ഷേപിണി യുഎസില്‍ നിര്‍മ്മിച്ചതാണ്. എകെ 47 വെടിയുണ്ടകള്‍ വനംകൊള്ളക്കാരന്‍ വീരപ്പന് നല്കാനായി സൂക്ഷിച്ചിരിക്കുകയാണെന്ന് കരുതുന്നു.












Click it and Unblock the Notifications