കരിപ്പൂരില്‍ നിന്ന് ദമാമിലേക്ക് നേരിട്ട് വിമാനം
കോഴിക്കോട്: എയര്‍ ഇന്ത്യ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കും.
എയര്‍ ഇന്ത്യാ ചെയര്‍മാനും വ്യോമയാന സെക്രട്ടറിയുമായ കെ. റോയ്പോളിന്റെ നേതൃത്വത്തില്‍ എയര്‍ ഇന്ത്യയുടെയും വിമാനത്താവളങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
കരിപ്പൂരില്‍ നിന്ന് ദമാമിലേക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങും. ഡിസംബറോടെയായിരിക്കും സര്‍വീസ് ആരംഭിക്കുന്നത്. ഇതിനായി സൗദി അറേബ്യ സര്‍ക്കാരുമായി കരാറുണ്ടാക്കുന്നതിന് ഉന്നതോദ്യോഗസ്ഥര്‍ ദമാമിലേക്ക് പോവും.












Click it and Unblock the Notifications