മദ്നിയെ മോചിപ്പിക്കണമെന്ന് മന്ത്രി ഗണേഷ്
കൊച്ചി: പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിയെ മോചിപ്പിക്കണമെന്ന് മന്ത്രി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.
ഒരാളെയും ദീര്‍ഘകാലമായി ഇങ്ങനെ പീഡിപ്പിക്കുന്നത് ശരിയല്ല. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മദ്നിയെ മോചിപ്പിക്കാന്‍ നടപടിയുണ്ടാവണം.
സപ്തംബര്‍ 22 ഞായറാഴ്ച കൊച്ചിയില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കായുള്ള വൈദ്യപരിശോധനാ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗണേഷ് കുമാര്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
തന്നെ ഒരു നടനായി കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. കെഎസ്ആര്‍ടിസിയ്ക്ക് സ്വകാര്യ ബസുകള്‍ വാങ്ങുന്നതിന് കെപിസിസി പ്രസിഡന്റുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല.
കെഎസ്ആര്‍ടിസിയിലെ പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോവുമെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications