Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനെതിരെ ആസൂത്രണബോര്‍ഡ്

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ഈ നിലയ്ക്ക് മുന്നോട്ട് പോയാല്‍ കേരളം തകരുമെന്ന് ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ വി. രാമചന്ദ്രന്റെ താക്കീത്. സപ്തംബര്‍ 21 ശനിയാഴ്ചയാണ് ഒരു മലയാള ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ രാമചന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് ആസൂത്രണബോര്‍ഡ് സര്‍ക്കാരിനെതിരെ ഇത്രയും രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തുന്നത്.

വരവു കൂട്ടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ഒപ്പം ചെലവ് കുറയ്ക്കുകയും വേണം. എന്നാല്‍ ഇക്കാര്യത്തില്‍ ആന്റണി സര്‍ക്കാര്‍ വേണ്ടത്ര ശുഷ്കാന്തി കാട്ടുന്നില്ല. - അദ്ദേഹം പറഞ്ഞു.

പദ്ധതിപ്രവര്‍ത്തനത്തിന് പണമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഇതുവരെ വാര്‍ഷിക പദ്ധതിയുടെ 10 ശതമാനം ചെലവ് മാത്രമാണ്നടന്നിട്ടുള്ളത്. വികസന പദ്ധതികള്‍ വേണ്ടെന്നുള്ള നിലപാടാണ് സര്‍ക്കാരിനെങ്കില്‍ പ്രശ്നമില്ലെന്നും രാമചന്ദ്രന്‍ പറഞ്ഞു.

ഞാന്‍ ആരുമല്ല. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയല്ല. പക്ഷെ പ്രമേഹരോഗി മധുരം കുറയ്ക്കണമെന്ന് ഡോക്ടര്‍ ഉപദേശിക്കുമ്പോള്‍ രോഗി അത്വകവയ്ക്കാതെ പഴയ രീതി തുടര്‍ന്നാല്‍ എന്തു സംഭവിക്കുമെന്നറിയാമല്ലോ? - രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+