പെണ്‍വാണിഭക്കേസ്: എസ്ഐയ്ക്ക് സസ്പെന്‍ഷന്‍
കൊച്ചി: തോപ്പുംപടി പെണ്‍വാണിഭക്കേസില്‍ നിരപരാധിയെ പ്രതിയാക്കിയ സബ് ഇന്‍സ്പെക്ടര്‍ സുന്ദര്‍രാജിനെ ദക്ഷിണ മേഖലാ ഐ ജി വി. ആര്‍. രാജീവന്‍ സസ്പെന്റ് ചെയ്തു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ . രാജനെതിരെ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്.
പെണ്‍വാണിഭക്കേസില്‍ പ്രതിയാക്കിയ എരൂര്‍ സ്വദേശി സന്തോഷ് നിരപരാധിയാണെന്ന് കേസന്വേഷണം നടത്തുന്ന ഡി വൈ എസ് പി എസ്. പി. ഗോപാലന്‍ കോടതിയെ അറിയിച്ചിരുന്നു. തെളിവെടുപ്പില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി സന്തോഷിനെ തിരിച്ചറിഞ്ഞുമില്ല. ഇതേ തുടര്‍ന്ന് കോടതി സന്തോഷിനെ കേസില്‍ നിന്ന് ഒഴിവാക്കി.
കേസന്വേഷണത്തില്‍ എസ് ഐ സുന്ദര്‍രാജ് ഗുരുതരമായ വീഴ്ച വരുത്തിയതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications