അബുസലിം: 3 ജീവനക്കാര്‍ അറസ്റില്‍
ഹൈദരാബാദ്: അധോലോക നായകന്‍ അബുസലിമിന് കള്ളപ്പേരില്‍ പാസ്പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ചതിന് ആന്ധ്രാപ്രദേശിലെ മൂന്ന് സര്‍ക്കാര്‍ ജീവനക്കാരെ പൊലീസ് അറസ്റ് ചെയ്തു.
അസിസ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സത്താര്‍, റവന്യു ഇന്‍സ്പെക്ടര്‍ മുഹമ്മദ് യാസിന്‍, സ്പെഷല്‍ ബ്രാഞ്ച് ഓഫീസിലെ ക്ലാര്‍ക്ക് ശ്രീനിവാസ് എന്നിവരാണ് അറസ്റിലായത്. കുര്‍ന്നൂലില്‍ ജോലി ചെയ്യുന്നവരാണ് മൂന്ന് പേരും.
പാസ്പോര്‍ട്ട് ഏജന്റായ ഹമീദുമായി ഗൂഢാലോചന നടത്തി വ്യാജ മേല്‍വിലാസത്തില്‍ അബുസലിമിനും ഭാര്യ മോണിക്കാ ബേദിയ്ക്കും മറ്റൊരു കൂട്ടാളി സാബിന ആസ്മിയ്ക്കും വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഹമീദിനെ പൊലീസ് തിരഞ്ഞുവരികയാണ്.
അബുസലിമിന് വേണ്ടി ഉദ്യോഗസ്ഥരെ വരുതിയിലാക്കി ഹമീദ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കുര്‍ന്നൂല്‍ പൊലീസ് നല്‍കിയ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഗസ്ത് ആറിന് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് മൂന്ന് പേര്‍ക്കും പാസ്പോര്‍ട്ട് നല്‍കി.
അബുസലിം രമില്‍ കമാല്‍ മാലിക് എന്ന പേരിലും മോണിക്ക ബേദി സാന മാലിക് കമാല്‍ എന്ന പേരിലും സബിനാ ആസ്മി നേഹ ആസിഫ് ജാഫ്റി എന്ന പേരിലുമാണ് പാസ്പോര്‍ട്ട് സംഘടിപ്പിച്ചത്.












Click it and Unblock the Notifications