കര്‍ണാടകത്തിന് സുപ്രിം കോടതി നോട്ടീസ്
ദില്ലി: കാവേരീ നദീജല പ്രശ്നത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ കര്‍ണാടകത്തിനെതിരെ ഫയല്‍ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജി മേല്‍ സുപ്രിം കോടതി കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയ്ക്ക് സപ്തംബര്‍ 23 തിങ്കളാഴ്ച നോട്ടീസ് അയച്ചു.
സപ്തംബര്‍ 30ന് മുമ്പായി നോട്ടീസിന് മറുപടി നല്‍കാനാണ് ചീഫ് ജസ്റിസ് ബി. എന്‍. കൃപാല്‍, ജസ്റിസുമാരായ കെ. ജി. ബാലകൃഷ്ണന്‍, അര്‍ജിത് പസായത്ത് എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി മേല്‍ അടുത്ത തവണ വാദം കേള്‍ക്കുന്നത് സപ്തംബര്‍ 30നാണ്.
സുപ്രിം കോടതിയുടെയും പിന്നീട് കാവേരി ജല അതോറിറ്റിയുടെയും ഉത്തരവനുസരിച്ച് കര്‍ണാടകം കാവേരി വെള്ളം നല്‍കിയില്ലെന്ന് ആരോപിച്ചാണ് തമിഴ്നാട് സുപ്രിം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
മേട്ടൂര്‍ ഡാമില്‍ ദിവസേന എത്തുന്ന കാവേരി വെള്ളത്തിന്റെ അളവ് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications