കാവേരി സമരം ശക്തിപ്പെടുന്നു
മാണ്ഡ്യ: കാവേരിയുടെ പേരില്‍ റോഡ് തടയല്‍ സമരവും മറ്റും ശക്തമാകുന്നു. ബാംഗ്ലൂര്‍-മൈസൂര്‍ ദേശീയപാതയിലുടനീളം സമരത്തിലുള്ള കര്‍ഷകര്‍ കാളവണ്ടികള്‍ കൊണ്ടിട്ട് ഗതാഗതം ഉപരോധിക്കുകയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാംഗ്ലൂര്‍-മൈസൂര്‍ പാതയില്‍ വാഹനങ്ങള്‍ ഓടുന്നില്ല. ഏകദേശം 1000 കാളവണ്ടികള്‍ റോഡ് ഉപരോധത്തിന് മാത്രമായി കര്‍ഷകര്‍ ഉപയോഗിക്കുന്നു.
ബാങ്കുകളും സിനിമാതിയറ്ററുകളും കടകമ്പോളങ്ങളും മാണ്ഡ്യയിലും പരിസരത്തും അടഞ്ഞുകിടക്കുകയാണ്. മാണ്ഡ്യയിലെ 50 ഗ്രാമങ്ങള്‍ മുഴുവന്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. മൈസൂരിലേക്കുള്ള തീവണ്ടിഗതാഗതം മാത്രമാണിപ്പോള്‍ സാധാരണനിലയില്‍ നടക്കുന്നത്.












Click it and Unblock the Notifications