മുന്‍ പട്ടാളക്കാര്‍ക്ക് ആരോഗ്യപദ്ധതി
ബാംഗ്ലൂര്‍: വിരമിച്ച പട്ടാളക്കാര്‍ക്കും പട്ടാളക്കാരുടെ വിധവകള്‍ക്കും സൗജന്യ ആരോഗ്യപരിശോധന പദ്ധതി വരുന്നു. കേരളം, കര്‍ണ്ണാടകം, ഗോവ എന്നീ സംസ്ഥാനങ്ങളിലെ വിരമിച്ച പട്ടാളക്കാര്‍ക്കും വിധവകള്‍ക്കുമാണ് ഈ പദ്ധതി.
സപ്തംബര്‍ 26 വ്യാഴാഴ്ച ഈ മൂന്നു സംസ്ഥാനങ്ങളിലെയും മിലിറ്ററി ആശുപത്രികളില്‍ പദ്ധതിയുടെ ആരംഭം കുറിയ്ക്കും. പ്രായമേറിയ പട്ടാളക്കാരുടെയും വിധവകളുടെയും ആരോഗ്യസ്ഥിതി പരിശോധിക്കുകയാണ് പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. വര്‍ഷത്തിലൊരിയ്ക്കല്‍ ഇവരുടെ ആരോഗ്യനില സമ്പൂര്‍ണ്ണപരിശോധനയ്ക്ക് വിധേയമാക്കും.
പാം ഗ്രൂവ് ഹെല്‍ത്ത് റെക്കോഡ് കാര്‍ഡ്സ് എന്ന പേരില്‍ വിരമിച്ച പട്ടാളക്കാര്‍ക്ക് ആരോഗ്യ കാര്‍ഡുകള്‍ വിതരണം ചെയ്യും. ഈ കാര്‍ഡില്‍ അവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരവും രേഖപ്പെടുത്തിയിരിക്കും. പട്ടാളക്കാരുടെ വിധവകള്‍ക്കും ആരോഗ്യകാര്‍ഡുകള്‍ നല്കും. പ്രതിരോധവകുപ്പില്‍ നിന്നുള്ള ഒരു ഉത്തരവിലാണ് ഈ പ്രഖ്യാപനം.












Click it and Unblock the Notifications