കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാജന്‍ സ്വന്തക്കാരെ തിരുകിക്കയറ്റിയെന്ന്

  • By Staff
Google Oneindia Malayalam News

ദില്ലി: പൊതുമേഖലാ സ്ഥാപനമായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡില്‍ (എംടിഎന്‍എല്‍) കേന്ദ്രവിവരസാങ്കേതികമന്ത്രി പ്രമോദ് മഹാജന്‍ സ്വന്തക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപണം. യുവമോര്‍ച്ചയുടെ വനിതാനേതാവ് മോണിക്കയുള്‍പ്പെടെ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമായ നാലുപേരെ എംടിഎന്‍എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നിയമിച്ചുവെന്നാണ് ആരോപണം.

ദില്ലി യൂണിവേഴ്സിറ്റി സ്റുഡന്റ് യൂണിയന്‍ മുന്‍പ്രസിഡന്റും ബിജെപി യുവമോര്‍ച്ചാ നേതാവുമായ മോണിക്ക, ശിവസേനയുടെ മുന്‍ രാജ്യസഭാംഗം അധിക് ഷിരോദ്കര്‍, ബിജെപി മുംബൈ വടക്ക്-കിഴക്ക് ജില്ലാ പ്രസിഡന്റ് സോമനാഥ്വ്യാസ്, പാര്‍ട്ടിയുടെ സാമ്പത്തികവിഭാഗം മുന്‍ തലവന്‍ ജഗദീഷ് ഷെട്ടിഗര്‍ എന്നിവരെയാണ് പ്രമോദ് മഹാജന്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നിയമിച്ചത്.

29കാരിയായ മോണിക്കയെ ശാസ്ത്രസാങ്കേതികരംഗത്തെ വിദഗ്ധരും മുതിര്‍ന്ന പ്രതിനിധികളും മാത്രം ഉള്‍പ്പെടുന്ന ഡയറക്ടര്‍ ബോര്‍ഡിലേക്ക് നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. ടെലിവിഷന്‍ പരിപാടികളുടെ അവതാരിക, കനേഡിയന്‍ പഠനത്തില്‍ പിഎച്ച്ഡി എന്നിവയാണ് മോണിക്കയുടെ യോഗ്യത.

എംടിഎന്‍എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കും. ഓരോ ബോര്‍ഡ് യോഗത്തിനും സിറ്റിംഗ് ഫീസിനത്തില്‍ 5,000 രൂപ, പരിധിയില്ലാതെ എസ്ടിഡി, ഐഎസ്ഡി കോള്‍ വിളിക്കാവുന്ന ഫോണ്‍, ഫാക്സ്, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, വിമാനത്തില്‍ ബിസിനസ്സ് ക്ലാസ് ടിക്കറ്റ്, ഫൈവ് സ്റാര്‍ ഹോട്ടലില്‍ താമസം എന്നിവയാണ് ആനുകൂല്യങ്ങള്‍.

ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക ശിവാനിയുടെ കൊലപാതകത്തില്‍ മഹാജന് പങ്കുള്ളതായി ഉയര്‍ന്ന ആരോപണത്തിന്റെ തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ ആരോപണം. അന്ന് ശിവാനി കൊലപാതകക്കേസിലെ പ്രധാനപ്രതി ആര്‍.കെ. ശര്‍മ്മയുടെ ഭാര്യയാണ് പ്രമോദ് മഹാജനെതിരെ ആരോപണം ഉയര്‍ത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X