കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോക്കറ്റ് വിക്ഷേപിണി വീരപ്പന് വേണ്ടിയോ?

  • By Staff
Google Oneindia Malayalam News

രാമേശ്വരം: രാമേശ്വരത്ത് നിന്നും കഴിഞ്ഞ ദിവസം തമിഴ്നാട് പൊലീസ് പിടിച്ചെടുത്ത റോക്കറ്റ് വിക്ഷേപിണി കാട്ടുകള്ളന്‍ വീരപ്പന് വേണ്ടിയാണെന്ന് സംശയം. വീരപ്പന് വേണ്ടിയായിരിക്കാം ഈ റോക്കറ്റ് വിക്ഷേപിണിയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്.

റോക്കറ്റ് വിക്ഷേപിണിയോടൊപ്പം മയക്കമരുന്നും എകെ 47 വെടിയുണ്ടകളും രാമേശ്വരത്തെ ഹാര്‍ഡ്വെയര്‍ കടയില്‍ നിടത്തിയ തിരച്ചിലില്‍ പൊലീസ് കണ്ടെടുത്തിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള രണ്ട് തമിഴ് തീവ്രവാദികളാണ് ഒരു ബോട്ടില്‍ റോക്കറ്റ് വിക്ഷേപിണി, വെടിയുണ്ടകള്‍, മയക്കമരുന്ന് എന്നിവ ഇന്ത്യയിലേക്ക് കടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

പക്ഷെ ഇത് ആര്‍ക്ക് കൈമാറാനാണ് കൊണ്ടുവന്നിരിക്കുന്നതെന്നേ ഇനി അറിയാനുള്ളൂ. യുഎസ് നിര്‍മ്മിതമായ, ചൂടുള്ള പ്രദേശത്തെ തിരിച്ചറിഞ്ഞ് അടിച്ചുതകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക റോക്കറ്റ് വിക്ഷേപിണിയാണ് ഇത്. 4.5 അടി നീളമുള്ളതാണ് ഈ റോക്കറ്റ് വിക്ഷേപിണി. വീരപ്പനെ കണ്ടുപിടിക്കാന്‍ ഈയിടെ വിമാനം ഉപയോഗിച്ചിരുന്നു. ഈ വിമാനങ്ങളെ തകര്‍ക്കാന്‍ വേണ്ടി വീരപ്പന് ഉപയോഗിക്കുന്നതിനാണോ ഈ റോക്കറ്റ് വിക്ഷേപിണിയെന്നേ ഇനി അറിയാനുള്ളൂ.

ബോട്ടില്‍ ഇതെല്ലാം കടത്തിക്കൊണ്ടുവന്ന രണ്ട് തമിഴ്തീവ്രവാദികളും രക്ഷപ്പെട്ടതായും രാമേശ്വരത്തെ തീരദേശസംരക്ഷണസേനയിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രണ്ട് പെട്ടികളാണ് ഈ തമിഴ്തീവ്രവാദികള്‍ ബോട്ടില്‍ ഇന്ത്യയിലേക്ക് കടത്തിയത്. ഇതില്‍ ഒരു പെട്ടിയില്‍ മയക്കമരുന്നും വെടിയുണ്ടകളും രണ്ടാമത്തെ പെട്ടിയില്‍ റോക്കറ്റ് വിക്ഷേപിണിയുമായിരുന്നു. ആദ്യത്തെ പെട്ടിയാണ് കഴിഞ്ഞ ദിവസം ദ്രാവിഡാര്‍ കഴകം പാര്‍ട്ടിപ്രവര്‍ത്തകന്റെ കടയില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. രണ്ടാമത്തെ പെട്ടി പാഴ്സല്‍ ലോറി ഓഫീസില്‍ നിന്നാണ് പിടിച്ചത്.

റോക്കറ്റ് വിക്ഷേപിണി പാഴ്സല്‍ ലോറി വഴി ഈറോഡിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു തീവ്രവാദികള്‍. ഹാര്‍ഡ് വെയര്‍ കടയുടമയെയും മറ്റ് നാല് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. എകെ47 വെടിയുണ്ടകളടങ്ങിയ ആദ്യപെട്ടി വീരപ്പനുള്ളതാണോ എന്നതും സ്ഥിരീകരിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X