Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പന് എകെ47 നല്കിയയാള്‍ പിടിയില്‍

ചെന്നൈ: വീരപ്പന് എകെ 47 ഇനത്തില്‍ പെട്ട തോക്ക് നല്കിയ മുന്‍പട്ടാളക്കാരന്‍ പാണ്ഡുരംഗനെ പ്രത്യേകദൗത്യസേന അറസ്റ് ചെയ്തു.

പട്ടാളത്തില്‍ നിന്ന് വിരമിച്ചശേഷം തമിഴര്‍ വിടുതലൈ പടൈ എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു പാണ്ഡുരംഗന്‍. പേരമ്പൂര്‍ ജില്ലയില്‍ നിന്നാണ് പാണ്ഡുരംഗനെ പിടികൂടിയത്. നിരോധിക്കപ്പെട്ട സംഘടനയാണ് തമിഴര്‍ വിടുതലൈ പടൈ. വീരപ്പന് തമിഴര്‍ വിടുതലൈ പടൈ ആധുനികമായ എകെ 47 തോക്ക്നല്കിയതായി രണ്ടാഴ്ച മുമ്പ് ഊഹാപോഹം പരന്നിരുന്നു. ഇതിനെ തുടര്‍ന്ന് തമിഴ്നാട് പ്രത്യേകദൗത്യസേന നടത്തിയ തിരച്ചിലിലാണ് പാണ്ഡുരംഗ അറസ്റിലായത്.

ഏകദേശം ഒരു വര്‍ഷം മുമ്പാണ് വീരപ്പന് എകെ47 നല്കിയതെന്ന് പറയപ്പെടുന്നു. ഇതോടെ വീരപ്പന് നാട്ടില്‍ സുശക്തമായ വേരുകളുണ്ടെന്നും നിരോധിക്കപ്പെട്ട പല തമിഴര്‍ വിമോചന സംഘടനകളും വീരപ്പനെ സഹായിക്കുന്നുണ്ടെന്നും ബോധ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, വീരപ്പന്‍ ഒരു പഴഞ്ചന്‍ കാട്ടുകള്ളനല്ല, അത്യാധുനിക ആയുധങ്ങള്‍ ശേഖരിച്ച് കൂടുതല്‍ ബുദ്ധിപരമായി കരുനീക്കങ്ങള്‍ നടത്താന്‍ ശേഷിയുള്ള ആധുനികഅധോലോകനായകരുടെ നിരയിലേക്ക് വളരുകയാണെന്നും ദൗത്യസേന കണക്കുകൂട്ടുന്നു. നേരത്തെ പഴഞ്ചന്‍ രീതിയിലുള്ള .303 റൈഫിള്‍ ആണ് വീരപ്പന്‍ ഉപയോഗിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+