മോഡിയുടെ പ്രസംഗം: ലക്ഷം കസെറ്റിറക്കും
ജയ്പൂര്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി മുസ്ലിങ്ങളെ അധിക്ഷേപിച്ചതായി ആരോപിക്കപ്പെട്ട പ്രസംഗത്തിന്റെ ഒരു ലക്ഷം ഓഡിയോ കസെറ്റ് വിഎച്ച്പി വിതരണം ചെയ്യും. പ്രസംഗത്തില്‍ മുസ്ലിങ്ങളെ ആക്ഷേപിച്ചിട്ടില്ലെന്ന് തെളിയിക്കാനാണ് വിഎച്ച്പിയുടെ ശ്രമം.
സപ്തംബര്‍ മൂന്നിന് ഗുജറാത്തില്‍ നടത്തിയ ഈ പ്രസംഗത്തില്‍ മോഡി മുസ്ലിങ്ങളെ സന്താനോല്പാദനയന്ത്രങ്ങളെന്ന് വിശേഷിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഗുജറാത്തി ഭാഷയില്‍ നടത്തിയ ഈ പ്രസംഗം ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള വിവര്‍ത്തനത്തോടെ സ്റാര്‍ ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു.
ഈ പ്രസംഗത്തിന്റെ പേരില്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതരപാര്‍ട്ടികളെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ നടത്തുന്ന ഇരട്ടത്താപ്പിനെ പുറത്തുകൊണ്ടുവരാനാണ് തങ്ങളുടെ ശ്രമമെന്ന് വിഎച്ച്പി അന്താരാഷ്ട്ര ജനറല്‍സെക്രട്ടറി പ്രവീണ്‍ ഭായി തോഗാഡിയ പറഞ്ഞു. ഗുജറാത്തിലെ ഭാഷാശൈലിയുപയോഗിച്ചുള്ള സാധാരണ പ്രയോഗം മാത്രമാണ് കസെറ്റിലുള്ളതെന്നും ഇതില്‍ മുസ്ലിങ്ങളെ അധിക്ഷേപിക്കുന്നതായി യാതൊന്നുമില്ലെന്നും പ്രവീണ്‍ ഭായി തോഗാഡിയ പറഞ്ഞു.
ഗുജറാത്തി ഭാഷയില്‍ മോഡി നടത്തിയ പ്രസംഗത്തോടൊപ്പം അതിന്റെ ഹിന്ദിയിലുള്ള വിവര്‍ത്തനവും കസെറ്റില്‍ ഉള്‍പ്പെടുത്തും.












Click it and Unblock the Notifications