Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്നിയെ മോചിപ്പിക്കുന്നതില്‍ തെറ്റില്ല

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിയെ മോചിപ്പിച്ചാല്‍ സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നം ഉണ്ടാവുമെന്ന് കരുതുന്നില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് എം പി പറഞ്ഞു.

മദ്നിയുമായി നയപരമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അദ്ദേഹത്തെ മോചിപ്പിക്കുന്നത് വിനയാവുമെന്നൊന്നും മുസ്ലിം ലീഗിന് അഭിപ്രായമില്ല. ലീഗിന്റെ അഭിപ്രായം അടുത്ത യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കും.

സപ്തംബര്‍ 23 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഹമ്മദ്.

വൈദ്യുതി നിരക്ക് വര്‍ധന യുഡിഎഫില്‍ ചര്‍ച്ച ചെയ്തിരുന്നില്ലെന്നും അതുകൊണ്ടാണ് മുസ്ലിം ലീഗ് നിരക്ക് വര്‍ധനവിനെ പരസ്യമായി എതിര്‍ത്തതെന്നും അഹമ്മദ് വ്യക്തമാക്കി.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തോട് മുസ്ലിം ലീഗിന് പരാതിയൊന്നുമില്ല. മുസ്ലിം ലീഗ് മന്ത്രിമാരെ മാറ്റാന്‍ നീക്കമില്ലെന്നും അഹമ്മദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+