Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനകത്ത് അട്ടിമറി ശ്രമം

തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനങ്ങളെ അട്ടിമറിക്കാന്‍ സര്‍ക്കാരിനകത്തു തന്നെ ശ്രമമുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

സപ്തംബര്‍ 23 തിങ്കളാഴ്ച ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓരോരുത്തരും പരമാധികാരികളാണെന്ന ധാരണ മാറ്റണം. ഓരോ വകുപ്പും സ്വതന്ത്രമാണെന്ന മട്ടില്‍ പ്രവര്‍ത്തിക്കരുത്. സര്‍ക്കാര്‍ തീരുമാനമാണ് അന്തിമം. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പലപ്പോഴും സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ആന്റണി കുറ്റപ്പെടുത്തി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി ഉദ്യോഗസ്ഥര്‍ പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും സ്ത്രീകളോടുള്ള അതിക്രമവും വര്‍ധിച്ചുവരികയാണ്.

വിഭവസമാഹണം കാര്യക്ഷമമാക്കാന്‍ കളക്ടര്‍മാര്‍ പരമാവധി ശ്രദ്ധ കൊടുക്കണം. ഈ വര്‍ഷം റവന്യൂകുടിശിക പത്ത് ശതമാനം പോലും പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ എല്ലാ ജില്ലകളിലും ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിന്റെ സഹകരണത്തോടെ പരിശീലന പരിപാടി സംഘടിപ്പിക്കും- മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+