ചേകന്നൂര്‍ കേസ്: പിടികിട്ടാനുള്ളത് ഏഴു പേരെ
മലപ്പുറം: ചേകന്നൂര്‍ മൗലവിയെ കൊലപ്പെടുത്തുന്നതില്‍ ആസൂത്രണം വഹിച്ചത് കോഴിക്കോട് കാരന്തൂര്‍ സ്വദേശി ഉസ്മാന്‍ മുസലിയാരാണെന്ന് സി ബി ഐ സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ഏഴ് പ്രതികളെയാണ് ഇനി പിടികിട്ടാനുള്ളത്. ഇവരാരൊക്കെയെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവര്‍ മംഗലശേരി മുഹമ്മദ് ബഷീര്‍, മലപ്പുറം പള്ളിക്കല്‍ ബസാറിലെ കുഞ്ഞാലിമരക്കാര്‍, മുഹമ്മദ്കുട്ടി കോന്തേടന്‍, സലാം പാലപ്പെട്ടി, അബ്ദുള്‍ ഗഫൂര്‍, മൊയ്തീന്‍ഹാജി, ഉസ്മാന്‍ ഹാജി എന്നിവരാണ് ഈയേഴുപേര്‍.
ഇവരെല്ലാവരും ഗള്‍ഫിലേക്ക് കടന്നിരിക്കുകയാണ്. ഇവര്‍ക്കെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
സി ബി ഐ കേസന്വേഷണം ഏറ്റെടുത്ത ശേഷം പ്രതികളായി വി. വി. ഹംസ സക്കാഫി, ഇലിയന്‍ ഹംസ, മുഹമ്മദ് സൈഫുദ്ദീന്‍ എന്നിവരെ മാത്രമാണ് അറസ്റ് ചെയ്തത്.












Click it and Unblock the Notifications