കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ടിഒയ്ക്കെതിരെ കമ്മിഷണര്‍ പരാതി നല്‍കി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ട്രാഫിക് നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കെതിരെ പൊലീസ് കമ്മിഷണര്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറെ സമീപിച്ചു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജീവ് പട്ജോഷിയാണ് ആര്‍ ടി ഒ കെ. സുകുമാരനെതിരെ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

ട്രാഫിക് നിയമം ലംഘിച്ച നാല്പതിലേറെ പേരുടെ ലിസ്റ് നല്‍കിയിട്ടും അവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ ടി ഒ തയ്യാറായില്ലെന്ന് സഞ്ജീവ് പട്ജോഷി പറയുന്നു. നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ആര്‍ ടി ഒ ഉദാസീനമായ നിലപാടാണ് സ്വീകരിക്കുന്നത്.

മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ആര്‍ ടി ഒയ്ക്ക് മാത്രമേ ഡ്രൈവിംദ് ലൈസന്‍സ് റദ്ദാക്കാന്‍ അധികാരമുള്ളൂ. നേരത്തെ അസിസ്റന്റ് പൊലീസ് കമ്മിഷണര്‍മാക്കും ഈ അധികാരമുണ്ടായിരുന്നു.

സപ്തംബര്‍ 24ന് നടക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഈ വിഷയം മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് പട്ജോഷി പറഞ്ഞു. ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അസിസ്റന്റ് പൊലീസ് കമ്മിഷണര്‍മാര്‍ക്കും അധികാരം നല്‍കുന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X