ആശുപത്രിയില്‍ യുവതിയുടെ ദുരൂഹ മരണം
തിരുവനന്തപുരം: പേരൂര്‍ക്കട സര്‍ക്കാര്‍ മാനസികരോഗാശുപത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ചത് സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സപ്തംബര്‍ 20 വെള്ളിയാഴ്ചയാണ് മുപ്പതുകാരിയായ ഗീത 15-ാം നമ്പര്‍ വാര്‍ഡില്‍ കഴുത്തില്‍ കുരുക്കോടെ മരിച്ച നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ കുറെ ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഗീത.
ഗീതയുടെ മരണകാരണത്തെ കുറിച്ച് ഫോറന്‍സിക് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളൂ. അതേ സമയം യുവതിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കേണ്ട സമയം വൈകിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.
അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റര്‍ ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications