കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമര്‍ശനം പറയേണ്ടത് അങ്ങാടിയിലോ?: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിസഭയെക്കുറിച്ചുള്ള പരാതി എംഎല്‍എമാര്‍ പറയേണ്ടത് അങ്ങാടിയിലാണോ എന്ന് കരുണാകരന്‍. സപ്തംബര്‍ 23 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.

മന്ത്രിസഭാ പുന:സംഘടന ആവശ്യപ്പെട്ടാന്‍ അച്ചടക്കനടപടിയെടുക്കുമെന്ന് ഹൈക്കമാന്റിന്റെ അഭിപ്രായത്തെ കരുണാകരന്‍ വിര്‍ശിച്ചു. മന്ത്രിസഭയുടെ പ്രവര്‍ത്തനം മോശമായാല്‍ പുന:സംഘടന ആവശ്യപ്പെടേണ്ടത് എംഎല്‍എമാരുടെ കടമയാണ്. ഇതിനെതിരെ നടപടിയെടുത്താന്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും കരുണാകരന്‍ പറഞ്ഞു.

വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചത് തങ്ങളോട് ആലോചിക്കാതെയാണെന്ന മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഇ. അഹമ്മദിന്റെ അഭിപ്രായം ഗൗരവമായെടുക്കണം. - കരുണാകരന്‍ പറഞ്ഞു. സപ്തംബര്‍ 24 ചൊവാഴ്ചയാണ് നിര്‍ണ്ണായകമായ യുഡിഎഫ് നേതൃയോഗം നടക്കുന്നത്. വൈദ്യുതി ചാര്‍്ജ്ജ് വര്‍ധനയുള്‍പ്പെടെയുള്ള നിരവധി പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും. ഈ യോഗത്തില്‍ ആന്റണിയെ മാറ്റി ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കണമെന്ന് കരുണാകരന്‍ ആവശ്യപ്പെടുമെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X