മോഡിയെ നിയന്ത്രിക്കണം: മുസ്ലിം ലീഗ്
തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ നിയന്ത്രിക്കാന്‍ മുസ്ലീം ലീഗ് പ്രധാനമന്ത്രി വാജ്പേയിയോട് ആവശ്യപ്പെട്ടു. ഗൗരവ് യാത്രയില്‍ മുസ്ലീം ന്യൂനപക്ഷത്തിനെതിരെ വര്‍ഗ്ഗീയവികാരം ഉണര്‍ത്തിവിടുന്ന നരേന്ദ്രമോഡിയെ നിയമവിധേയമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചായാലും നിയന്ത്രിക്കണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് സപ്തംബര്‍ 23 തിങ്കളാഴ്ച ആവശ്യപ്പെട്ടു.
ഗുജറാത്തിലേതു പോലെയുള്ള അതിക്രമം ആവര്‍ത്തിക്കില്ലെന്ന് പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങള്‍ക്കും അന്താരാഷ്ട്രജനതയ്ക്കും ഉറപ്പുനല്കുന്നുണ്ട്. എന്നാല്‍ ന്യൂനപക്ഷത്തെ അധിക്ഷേപിക്കുന്ന മോഡിയുടെ പ്രസംഗം പുറത്തുവന്നിട്ടും അദ്ദേഹത്തെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രധാനമന്ത്രിയ്ക്ക് ഈ ഉറപ്പ് പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണര്‍ത്ഥം.
ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നത് സംബന്ധിച്ച് വിദേശയാത്രകളില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രിയ്ക്ക് പക്ഷെ ഗുജറാത്തിലെ അതിക്രമങ്ങളെ വിമര്‍ശിക്കാന്‍ മടിക്കുന്നു. ഗുജറാത്തില്‍ ബിജെപിയ്ക്കെതിരെ എല്ലാ മതേതരപാര്‍ട്ടികള്‍ കൈകോര്‍ക്കണമെന്നും അഹമ്മദ് പറഞ്ഞു.
സംഘ്പരിവാറിന്റെ തത്വങ്ങള്‍ ഉപേക്ഷിച്ച ശങ്കര്‍ സിംഗ് വഗേല ഗുജറാത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നതില്‍ തെറ്റില്ലെന്നും അഹമ്മദ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications