Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ ഭാര്യ നിരാഹാരത്തിന്

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മദനിയുടെ ഭാര്യ സൂഫിയാ മദനിയും മക്കളും നിരാഹാരം തുടങ്ങും. ഒക്ടോബര്‍ 16 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്.

നൂറുകണക്കിന് സ്ത്രീകളും സൂഫിയാ മദനിയോടൊപ്പം നിരാഹാര സമരത്തില്‍ പങ്കെടുക്കുമെന്ന് പിഡിപി ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ പൂന്തുറ സിറാജ് സപ്തംബര്‍ 23 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമരത്തിന്റെ രണ്ടാം ഘട്ടത്തില്‍ മദനിയുടെ അച്ഛനമ്മമാരും പി ഡി പി കേന്ദ്ര കമ്മിറ്റി അംഗങ്ങളും മറ്റ് നേതാക്കളും നിരാഹാര സമരത്തില്‍ പങ്കെടുക്കും.

ഒക്ടോബര്‍ രണ്ട് മുതല്‍ 12 വരെ കേരളത്തിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കളുടെ പിന്തുണ തേടി സൂഫിയ പര്യടനം നടത്തും.

മദ്നിയുടെ നിര്‍ദേശ പ്രകാരം ഒക്ടോബര്‍ 16ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഹര്‍ത്താല്‍ വേണ്ടെന്ന് വെച്ചു. സൂഫിയയുടെയും കുട്ടികളുടെയും നിരാഹാര സമരം നീണ്ടുപോവുകയാണെങ്കില്‍ പിഡിപി ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തും.

കൊച്ചിയില്‍ സപ്തംബര്‍ 28ന് ഒരു ചടങ്ങില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി എ.കെ. ആന്റണിയെ തടയേണ്ടെന്ന് തീരുമാനിച്ചതായി സിറാജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+