കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേഷന്‍കടകള്‍ തുറന്നില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: റേഷന്‍ സമ്പ്രദായത്തോടുള്ള സര്‍ക്കാര്‍ അലംഭാവം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം റേഷന്‍ കടയുടമകള്‍ കടകളടച്ചിട്ട് സമരം നടത്തി. അഖിലേന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സപ്തംബര്‍ 23 തിങ്കളാഴ്ച നടന്ന കടയടപ്പ് സമരം പൂര്‍ണ്ണമായിരുന്നു.

അസോസിയേഷന്‍ സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും പ്രസ് ക്ലബ് മൈതാനിയിലേക്ക് കൂട്ടആത്മഹത്യാ മാര്‍ച്ച് നടന്നു. മാര്‍ച്ചിന് സംസ്ഥാനപ്രസിഡന്റ് സി. സുരേന്ദ്രനും ഓര്‍ഗനൈസിംഗ് സെക്രട്ടറി മണത്തല വിജയനും നേതൃത്വം നല്കി.

റേഷന്‍ കടയുടമകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. 34 റേഷന്‍ ഡീലര്‍മാര്‍ ആത്മഹത്യ ചെയ്തിട്ടും പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. - അസേസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു.

റേഷനരിയുടെ വില കുറയ്ക്കുക, റേഷന്‍ കടകളിലൂടെ ഗുണനിലവാരമുള്ള സാധനങ്ങള്‍ വിതരണം ചെയ്യുക, റേഷന്‍ മണ്ണെണ്ണയുടെ അളവ് കൂട്ടുക തുടങ്ങിയവയാണ് സമരക്കാരുടെ മറ്റ് ആവശ്യങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X