സിപി എമ്മില്‍ ശുദ്ധീകരണം തുടരും: വിഎസ്
കണ്ണൂര്‍: സി പി എമ്മിലെ ശുദ്ധീകരണ പ്രക്രിയ അവസാനിച്ചിട്ടില്ലെന്നും അപചയങ്ങള്‍ക്കെതിരായ നടപടി തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
സപ്തംബര്‍ 23 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
മൂല്യച്യുതിയ്ക്കെതിരായ നടപടികള്‍ പാര്‍ട്ടിയില്‍ എല്ലാ കാലത്തുമുണ്ടാവും. അപചയങ്ങള്‍ക്കതീതമായ പാര്‍ട്ടിയാണ് സിപിഎം എന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എവിടെയൊക്കെ അപചയം കാണുന്നുവോ അവിടെയാക്കെ നടപടിയുണ്ടാവും. എന്നാല്‍ മറ്റ് പാര്‍ട്ടികളിലൊന്നും ഇത്തരം ഒരു നടപടിയും ഉണ്ടാവുന്നത് കാണാറില്ല.
മന്ത്രിസഭാ പുന:സംഘടനയിലൂടെ തീരുന്ന പ്രശ്നങ്ങല്ല ആന്റണി സര്‍ക്കാരിന്റേത്. നയപരമായി യാതൊരു വ്യത്യാസവും കരുണാകരനും ആന്റണിയും തമ്മിലില്ല. സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ കൂടെ കൂടുന്നതല്ലാതെ മെച്ചപ്പെട്ട ഭരണത്തിന് യാതൊരു നിര്‍ദേശവും കരുണാകരന് മുന്നോട്ടുവെക്കാനില്ല- അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications