ജര്‍മനിയില്‍ ഷ്റോഡര്‍ക്ക് വീണ്ടും ജയം
ബര്‍ലിന്‍: സപ്തംബര്‍ 22 ഞായറാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ജര്‍മന്‍ ചാന്‍സലര്‍ ജെറാഡ് ഷ്റോഡര്‍ക്ക് വീണ്ടും ജയം.
നേരിയ ഭൂരിപക്ഷത്തിനാണ് ഷ്റോഡറുടെ പാര്‍ട്ടി തുടര്‍ച്ചയായി രണ്ടാമതും ജയിച്ചത്. ഷ്റോഡറുടെ പാര്‍ട്ടിയായ സോഷ്യല്‍ ഡമോക്രാറ്റ്സും ഗ്രീന്‍സും ചേര്‍ന്ന് 47.1 ശതമാനം വോട്ട് നേടി. ഷ്റോഡറുടെ എതിരാളി എഡ്മണ്ട് സ്റോയിബറുടെ ക്രിസ്ത്യന്‍ ഡമോക്രാറ്റ്സ് പാര്‍ട്ടിയ്ക്ക് 45.9 ശതമാനം വോട്ട് നേടാനായി.
1998ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടിനേക്കാള്‍ കുറഞ്ഞ വോട്ടേ സോഷ്യല്‍ ഡമോക്രാറ്റ്സിന് ഇത്തവണ നേടാനായുള്ളൂ.












Click it and Unblock the Notifications