കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി
ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് സപ്തംബര്‍ 24 ചൊവാഴ്ച രാവിലെ തുടങ്ങി.
2099 പോളിംഗ് സ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. എല്ലാ പോളിംഗ് സ്റേഷനുകളിലും ശക്തമായ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ജമ്മു, ശ്രീനഗര്‍, ബദ്ഗാം ജില്ലകളിലെ 28 മണ്ഡലങ്ങളിലാണ് ചൊവാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് തലവന്‍ ഒമര്‍ അബ്ദുള്ള മത്സരിക്കുന്ന മണ്ഡലവും ഇതില്‍പെടും. ഒമര്‍ ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ചൊവാഴ്ച ഹുറിയത്ത് കോണ്‍ഫറന്‍സ് പൊതു പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. തീവ്രവാദികളില്‍ നിന്നുള്ള ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications